---
title: "ഭക്ഷ്യവിഷ ബാധയെന്ന് സംശയം; വളയത്തെ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു"
english_title: "Suspected food poisoning;A schoolgirl died in Valayam"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/214465/suspected-food-poisoningA schoolgirl died in Valayam"
published_at: "2024-06-24T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6678fe4598a2d_6678e4adb58a5_devatheerthavalayam.jpg"
keywords: []
---

# ഭക്ഷ്യവിഷ ബാധയെന്ന് സംശയം; വളയത്തെ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു

> **Lead Summary:** **തലശ്ശേരി : ** ഭക്ഷ്യവിഷ ബാധയെന്ന് സംശയം. ഗുരുതരാവസ്ഥയിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വളയത്തെ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു.

## Article Content

**തലശ്ശേരി : ** ഭക്ഷ്യവിഷ ബാധയെന്ന് സംശയം. ഗുരുതരാവസ്ഥയിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വളയത്തെ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു.

മാധ്യമപ്രവർത്തകനായ വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയിൽ സജീവൻ്റെയും ഷൈജയുടെയും മകളാണ്. വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

അമ്മയോടൊപ്പം പൊയിലൂരിലെ വീട്ടിലായിരുന്നു ദേവ തീർത്ഥ . ഛർദ്ദിയും വയറിളക്കവും കാരണം കഴിഞ്ഞ രണ്ട് ദിവസമായി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു.

രോഗം മൂർജ്ജിച്ചതിനെ തുടർന്നാണ് ഇന്നലെ കോഴിക്കോട്ടേക്ക് മാറ്റിയത്. ഇന്ന് അല്പസമയം മുമ്പാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ദേവതീർത്ഥയ്ക്ക് ഒരു സഹോദരിയാണുള്ളത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/214465/suspected-food-poisoningA schoolgirl died in Valayam)